Let us do the

Bachelor of Design-(30-08-2022)

So you can give your best WITHOUT CHANGE

ബാച്ചിലർ ഓഫ് ഡിസൈൻ

ബാച്ചിലർ ഡിസൈൻ-2022 കോഴ്സിലേക്ക് ആദ്യഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് ടോക്കൺ ഫീസ് അടയ്ക്കാനുള്ള സമയം 30 വരെ നീട്ടി.
അലോട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽനിന്ന് നീക്കണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്മെന്റ് നഷ്ടപ്പെടും.

അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കപ്പെടില്ല. ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട. രണ്ടാംഘട്ട അലോട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം സെപ്റ്റംബർ ഒന്നിന് വൈകിട്ട് അഞ്ചു വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396, 2560327.


Send us your details to know more about your compliance needs.