So you can give your best WITHOUT CHANGE
എ.ഐ.എ.പി.ജി.ഇ.ടി. ഒക്ടോബർ 15-ന്
2022-23 അധ്യയനവർഷത്തെ ആയുഷ് പി.ജി. കോഴ്സുകളിലെ പ്രവേശനത്തിനുള്ള അഖിലേന്ത്യ ആയുഷ് ബിരുദാനന്തര ബിരുദ പ്രവേശനപരീക്ഷ (എ.ഐ.എ.പി. ജി.ഇ.ടി.) ഒക്ടോബർ 15-ന് നടക്കുമെന്ന് എൻ.ടി.എ. അറിയിച്ചു.
രണ്ടു ഷിഫ്റ്റുകളിലായാണ് പരീക്ഷ. രാവിലെ പത്തുമുതൽ 12 വരെയുള്ള ആദ്യ ഷിഫ്റ്റിൽ ആയുർവേദവും ഉച്ചയ്ക്കുശേഷം മൂന്നുമുതൽ അഞ്ചുവരെയുള്ള ഷിഫ്റ്റിൽ ഹോമിയോപ്പതി, സിദ്ധ, യുനാനി പരീക്ഷകളും നടക്കും. അഡ്മിറ്റ് കാർഡ് പിന്നീട് പുറത്തിറക്കും. വിവരങ്ങൾക്ക്: https://aiapget.nta.nic.in/
Send us your details to know more about your compliance needs.