So you can give your best WITHOUT CHANGE
SC, ST വിദ്യാർഥികൾക്ക് വിദേശപഠന സ്കോളർഷിപ് പദ്ധതിക്കായ് അപേക്ഷിക്കാം.
എസ്സി, എസ്ടി വിദ്യാർഥികൾക്കു വിദേശപഠനത്തിനുള്ള ‘ഉന്നതി’ സ്കോളർഷിപ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇക്കൊല്ലം 310 വിദ്യാർഥികൾക്ക് അവസരമുണ്ട്. അർഹതയുള്ള വിദ്യാർഥികളെ തിരഞ്ഞെടുത്ത് മികച്ച വിദേശ സർവകലാശാലകളിൽ പ്രവേശനം ലഭ്യമാക്കുന്ന ചുമതല സർക്കാർ ഏജൻസിയായ ഒഡെപെക്കിനാണ്. പെൺകുട്ടികൾ, ശാരീരിക വെല്ലുവിളിയുള്ളവർ, ഏകരക്ഷിതാവുള്ള കുട്ടികൾ എന്നിവർക്കു മുൻഗണന നൽകും. വാർഷിക വരുമാനം അനുസരിച്ച് 25 ലക്ഷം രൂപവരെ സ്കോളർഷിപ്പുണ്ട്. സ്കോളർഷിപ് ലഭിക്കാൻ www.odepc.net/unnathi എന്ന സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം.
Send us your details to know more about your compliance needs.