So you can give your best WITHOUT CHANGE
എം.ജി.ആർ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാം.മറ്റ് സംസ്ഥാനക്കാർക്ക് ഓരോ സീറ്റ് മാത്രം
നാലുവർഷത്തെ ബാച്ചിലർ ഓഫ് വിഷൽ ആർട്സ് പ്രോഗ്രാം പ്രവേശനത്തിന്, തമിഴ്നാട് സർക്കാരിന്റെ കീഴിലെ ചെന്നൈ താരാമണി എം.ജി.ആർ. ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു. ആറ് സ്പെഷ്യലൈസേഷനുകളിലെ ബാച്ചിലർ ഓഫ് വിഷ്വൽ ആർട്സ് പ്രോഗ്രാമിലേക്കാണ് സ്ഥാപനം 2022-23 ൽ പ്രവേശനം നൽകുന്നത്
സിനിമാറ്റോഗ്രഫി, ഡിജിറ്റൽ ഇന്റർമീഡിയറ്റ്, ഓഡിയോഗ്രഫി, ബാച്ചിലർ ഓഫ് വിഷ്വൽ ആർട്സ് ഡയറക്ഷൻ & സ്ക്രീൻ പ്ലേ റൈറ്റിങ്, ഫിലിം എഡിറ്റിങ്, ആനിമേഷൻ & വിഷ്വൽ ഇഫക്ട് എന്നിവയാണ് സ്പെഷ്യലൈസേഷനുകൾ. -
പ്രവേശനയോഗ്യത: പ്ലസ് ടു / തത്തുല്യം, സ്പെഷ്യലൈസേഷൻ അനുസരിച്ച് ഇതിൽ ചില മാറ്റങ്ങളുണ്ട്, പട്ടികവിഭാഗക്കാർ യോഗ്യതാപരീക്ഷ ജയിച്ചിരുന്നാൽ മതി.മറ്റുള്ളവർ, യോഗ്യതാ കോഴ്സ് പരീക്ഷ, 40% മാർക്ക് വാങ്ങി ജയിച്ചിരിക്കണം.
ഉയർന്ന പ്രായപരിധി: 1/ 7/ 2022 ന് 24 വയസ്സ് (പട്ടികവിഭാഗക്കാർക്ക് 26 വയസ്സ്).
യോഗ്യതാപരീക്ഷ, അഭിരുചി പരീക്ഷ, ഇന്റർവ്യൂ എന്നിവയിലെ മികവ് പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ്.
എല്ലാ കോഴ്സുകളിലും ഓരോ സീറ്റ് മറ്റ് സംസ്ഥാനക്കാർക്കും ഓരോ സീറ്റ് ചെന്നൈ സൗത്ത് ഇന്ത്യൻ ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് സ്പോൺസർ ചെയ്യുന്ന, സിനിമാമേഖലയിലുള്ളവരുടെ മക്കൾക്കും നീക്കിവെച്ചിട്ടുണ്ട്.
അപേക്ഷാഫോം, പ്രോസ്പെക്ടസ് എന്നിവ, https://www.tn.gov.in/-ൽനിന്ന് ഡൗൺലോഡ്ചെയ്തെടുക്കാം.ഇവ തപാലിലും വാങ്ങാം. അപേക്ഷാഫോം ഓഗസ്റ്റ് 5 വരെ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12.
Send us your details to know more about your compliance needs.