So you can give your best WITHOUT CHANGE
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാർക്ക് നോർക്ക റൂട്‌സ് മുഖേന മികച്ച തൊഴിലവസരം.
ബി എസ് സി/ എം എസ് സി / പി എച് ഡി/ നഴ്‌സിംഗ് യോഗ്യതയും 36 മാസത്തിൽ (3 വർഷത്തിൽ ) കുറയാതെ പ്രവർത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്. നിലവിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമാണ്. വർക്കിംഗ് ഗാപ് ഉണ്ടാവരുത്. പ്രായം 35 വയസിൽ കവിയരുത്.
താല്പര്യമുള്ളവർ താഴെ ചേർത്ത രേഖകൾ 20 -03 - 2022 വൈകുന്നേരം 3 മണിക്ക് മുൻപായി ഇ-മെയിൽ ചെയ്യണം
rmt3.norka@kerala.gov.in/ norkaksa19@gmail.com
[അപ്‌ഡേറ്റ് ചെയ്ത ബയോഡേറ്റ ആധാർ, പാസ്‌പോര്ട്ട്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്(ഡിഗ്രി/പോസ്റ്റ് ഗ്രാഡുവേറ്റ് സർട്ടിഫിക്കറ്റ്) എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഫോട്ടോ (500*500 പിക്‌സൽ, വൈറ്റ് ബാക്ഗ്രൗൻഡ് ഫോർമാറ്റ്), നഴ്‌സിംഗ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ]
ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യമാണ്. കരാർ ഓരോ വർഷം കൂടുമ്പോഴും പുതുക്കാവുന്നതാണ്.
ഇന്റർവ്യൂ 21 -03 -2022 മുതൽ 24- 03- 2022 വരെ കൊച്ചിയിൽ.
ഉദ്യോഗാർത്ഥികൾ ഇമെയിൽ അയക്കുമ്പോൾ അവർക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള തീയതികൂടി രേഖപ്പെടുത്തി അയക്കേണ്ടതാണ്.അപൂർണ്ണമായിട്ടുള്ള അപേക്ഷകൾ ഒരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്
കൂടുതൽ വിവരങ്ങൾടോൾ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം )
Send us your details to know more about your compliance needs.