So you can give your best WITHOUT CHANGE
ജസ്റ്റ് 2023: അപേക്ഷ ഫെബ്രുവരി 25 വരെ
ദേശീയസ്ഥാപനങ്ങളിലെ ഫിസിക്സ്, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസ്, ന്യൂറോസയൻസ്, കംപ്യൂട്ടേഷണൽ ബയോളജി തുടങ്ങിയ വിഷയങ്ങളിലെ പിഎച്ച്.ഡി./ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന 2023-ലെ ജോയൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് (ജസ്റ്റ്) അപേക്ഷിക്കാം. സയൻസ് ആൻഡ് എൻജിനിയറിങ് റിസർച്ച് ബോർഡ് (എസ്.ഇ.ആർ.ബി.) "ജസ്റ്റ് ' ഒരു നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ആയി അംഗീകരിച്ചിട്ടുണ്ട്. സെർബ് പ്രോഗ്രാമുകളിൽ പ്രവർത്തിക്കുന്ന നെറ്റ് യോഗ്യതയുള്ള ഫെലോസിന് ഉയർന്ന നിരക്കിലുള്ള ഫെലോഷിപ്പിന് അർഹതയുണ്ട്. രാജ്യത്തെ വിവിധ സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാകും പരീക്ഷയ്ക്കുണ്ടാവുക. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ ഫെബ്രുവരി 25-ന് രാത്രി 10 വരെ നൽകാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.jest.org.in/
Send us your details to know more about your compliance needs.