Let us do the

ഇന്നത്തെ വിദ്യാഭ്യാസ, തൊഴിൽ വാർത്തകൾ (20-08-2022)

So you can give your best WITHOUT CHANGE

ഖാദി ആൻഡ് വില്ലേജിൽ 10 പ്രൊഫഷണൽ ഒഴിവുകൾ

  • ന്യൂ ഡൽഹിയിലുള്ള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനിൽ യങ് പ്രൊഫഷണലിന്റെ 10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്.
    ഒഴിവുകൾ: ഐ.ടി. 1,വി.ഐ. 1,ഖാദ് ടെക്സ്റ്റൈൽ 1,ലീഗൽ 4, എഫ്.ബി.ഐ. (സുവോളജി/ എന്റമോളജി) 1, ഡിസൈനർ  1,ട്രെയിനിങ് 
    യോഗ്യത: ബിരുദാനന്തര ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം: 25000-30000 രൂപ. അംബാല, ഡൽഹി, ഷിംല, ചണ്ഡീഗഢ്. ജയ്പുർ എന്നിവിടങ്ങളിലായിരിക്കും നിയമനം.
    വിശദവിവരങ്ങൾ www.kvic.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഓഗസ്റ്റ് 24

ബോംബെ ഐ.ഐ.ടി.യിൽ ഒഴിവ്

  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ വിവിധ തസ്തികകളിലായി ഏഴ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഒഴിവുകൾ: ഹോസ്പിറ്റാലിറ്റി സൂപ്രണ്ട്-1 (ജനറൽ), അസിസ്റ്റ്ന്റ് (എഡിറ്റോറിയൽ)-1 (ജനറൽ), ജൂനിയർ മെക്കാനിക്-4 (എസ്.സി.1, എസ്.ടി.-1, ഒ.ബി.സി.-1, ഇ.ഡബ്ല്യൂ.എസ്.-1), ജൂനിയർ സാനിറ്ററി ഇൻസ്പെക്ടർ-1 (ജനറൽ).വിശദവിവരങ്ങൾ www.iitb.ac.in എന്ന വെബ്സൈറ്റിൽ പ്ര സിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25

ഐ.എസ്.ആർ.ഒ.യിൽ 19 സ്കൂൾ അധ്യാപക ഒഴിവുകൾ

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനു കീഴിൽ (ഐ.എസ്.ആർ.ഒ) ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെന്ററിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ തസ്തികകളിലാക്കാണ് അവസരം.

പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ: മാത്തമാറ്റിക്സ്-2 (ജനറൽ -1, ഒ.ബി.സി.-1), ഫിസിക്സ് -1 (ജനറൽ), ബയോളജി-1 (എസ്.സി.), കെമിസ്ട്രി - 1 (ജനറൽ).
ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ: മാത്തമാറ്റിക്സ് -2 (ജനറൽ-1, ഇ.ഡബ്ല്യു.എസ്.-1), ഹിന്ദി 2 (ജനറൽ-1, ഒ.ബി.സി.-1), ഇംഗ്ലീഷ്-1 (ജനറൽ), കെമിസ്ട്രി-1 (ജനറൽ), ബയോളജി-1 (ജനറൽ)

ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ പി.ഇ.ടി: പുരുഷൻ-1 (ഒ.ബി.സി.), വനിത-1 (എസ്.സി.)

പ്രൈമറി ടീച്ചർ: 5 (ജനറൽ-3, ഒ.ബി.സി.-1)

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.വിശദവിവരങ്ങൾ www.shar.gov.in എന്ന വബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ഓഗസ്റ്റ് 28.


Send us your details to know more about your compliance needs.