Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (22-12-2022)

So you can give your best WITHOUT CHANGE

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്റർ സർജിക്കൽ സർവീസസ് വകുപ്പിലെ ഹെഡ് & നെക്ക് സർജറി ഡിവിഷനിലേക്ക് അസിസ്റ്റന്റ് പ്രൊഫസറെ തേടുന്നു. ഒഴിവ് 1. ഒരു ലക്ഷം രൂപ മാസ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരമുള്ള യോഗ്യതയുണ്ടായിരിക്കണം. പ്രായം: 46 വയസ്സ് കവിയരുത്. ഓഫ്ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി 24 (3 p.m.). വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in

ഐ.ഐ.ടിയിൽ ജെ.ആർ.എഫ്. നിയമനം

പാലക്കാട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ജൂനിയർ റിസർ ച്ച് ഫെലോയുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ് വകുപ്പിലായിരിക്കും നിയമനം. ശമ്പളം: 31,000 രൂപ. യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഡേറ്റ സയൻസ്/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റർ ബിരുദം അല്ലെങ്കിൽ മാത്തമാറ്റിക്സിൽ മാസ്റ്റർ ബിരുദം. (ഗേറ്റ്/ നെറ്റ് ഉള്ളവർക്ക് മുൻഗണന). പ്രായം: 31 വയസ്സ് കവിയരുത് (ഇളവുകൾ ചട്ടപ്രകാരം). അപേക്ഷ ഇ-മെയിലായി (vivek@iitpkd.ac.in) അപേക്ഷിക്കണം. സബ്ജക്ട് ലൈനിൽ 'Application for Junior Research Fellow -IITPKD/2022/008/CSE/ VIC' എന്ന് രേഖപ്പെടുത്തണം. അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.iitpkd.ac.in.


Send us your details to know more about your compliance needs.