Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (1-12-2023)

So you can give your best WITHOUT CHANGE

ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ/ എക്‌സിക്യുട്ടീവ് ഒഴിവുകൾ

ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇൻ്റലിജൻസ് ഓഫീസർ ഗ്രേഡ് -II/എക്സിക്യുട്ടീവ് തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അപേക്ഷ ക്ഷണിച്ചു. 995 ഒഴിവുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃത ഇളവുണ്ട്. അർഹരായ കായികതാരങ്ങൾക്ക് അഞ്ചു വയസ്സുവരെ ഇളവ് അനുവദിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.in  ലഭിക്കും. അവസാനതീയതി: ഡിസംബർ 15.

ഭാരത് ഇലക്ട്രോണിക്സിൽ 8 മാനേജർ/ എൻജിനീയർ ഒഴിവുകൾ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് (BEL)കീഴിലുള്ള ഒക്ട്രോണിക് ഡിവൈസസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് ഒഴിവുണ്ട്. സ്ഥിരനിയമനവും കരാർ നിയമനവും ഉണ്ട്. തസ്തികകളും ഒഴിവും: മാനേജർ- 2, ഡെപ്യൂട്ടി മാനേജർ-1, അക്കൗണ്ട് അസിസ്റ്റന്റ്-1, പ്രോസസ് എൻജിനീയർ (മെറ്റൽ വർക്കിങ്)-1, മെക്കാനിക്കൽ എൻജിനീയർ-1, എൻജിനീയർ (ഇലക്ട്രോണിക്സ്-1, മെക്കാനിക്കൽ-1). തപാൽ വഴി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും https://bel-india.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 20


Send us your details to know more about your compliance needs.