So you can give your best WITHOUT CHANGE
ജെഇഇ അഡ്വാൻസ്‌ഡ്: റജിസ്ട്രേഷൻ മെയ് 7 വരെ നടത്താം
ഐഐടികളിലെ പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷയ്ക്കു മേയ് 7നു വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. മേയ് 10നു വൈകിട്ട് 5 വരെ ഫീസ് അടയ്ക്കാം. ജനറൽ വിഭാഗത്തിന് 3200 രൂപയും പെൺകുട്ടികൾക്കും പട്ടികവിഭാഗത്തിനും 1600 രൂപയാണ്. ഐഐടി മദ്രാസാണ് ഇത്തവണ അഡ്വാൻസ്‌ഡ് പരീക്ഷയുടെ നടത്തിപ്പുകാർ. മേയ് 26നു പരീക്ഷ നടക്കും. പേപ്പർ 1 രാവിലെ 9 മുതൽ 12 വരെയും പേപ്പർ 2 ഉച്ചതിരിഞ്ഞു 2.30 മുതൽ 5.30 വരെയുമാണ്. അന്തിമ ഉത്തരസൂചികയും ഫലവും ജൂൺ 9നു ലഭ്യമാക്കും. ആർക്കിടെക്ചർ അഭിരുചി പരീക്ഷയുടെ (എഎടി) റജിസ്ട്രേഷൻ ജൂൺ 9,10 തീയതികളിൽ നടക്കും. പരീക്ഷ ജൂൺ 12നാണ്. ഫലം 18നു പ്രസിദ്ധീകരിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ നിന്നു 2,50,284 പേരാണ് ഇത്തവണ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് അർഹത നേടിയത്. കൂടുതൽ വിവരങ്ങൾക്ക്: https://jeeadv.ac.in/
Send us your details to know more about your compliance needs.