So you can give your best WITHOUT CHANGE
പ്ലസ് ടുക്കാർക്ക് സൈനിക ഓഫിസർ പരിശീലനം
19 സീറ്റ് പെൺകുട്ടികൾക്ക് കണ്ണൂർ ഏഴിമലയിൽ ഉൾപ്പെടെ പരിശീലനം
കര-നാവിക-വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരായി സേവനം അനുഷ്ഠിക്കാൻ പരിശീലനം നൽകുന്ന എൻഡിഎ പരീക്ഷയ്ക്ക് പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം.പെൺകുട്ടികൾക്കും അപേക്ഷിക്കാം.അപേക്ഷ ജൂൺ 7ന് വൈകിട്ട് 6വരെ.
https://www.upsconline.nic.in/എന്ന വെബ് സൈറ്റിൽ ഓൺ ലൈനായി സമർപ്പിക്കാം. ഫീസ് 100 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതു ശാഖയിലും അടയ്ക്കാം. ഓൺലൈൻ രീതിയുമാകാം. പട്ടികവിഭാഗക്കാർ, വനിതകൾ, നിർദിഷ്ട സൈനികരുടെ കുട്ടികൾ എന്നിവർ അപേക്ഷാ ഫീ നൽകേണ്ടതില്ല. ചേരാൻ താൽപര്യമുള്ള സർവീസുകളുടെ മുൻഗണനാക്രമം അപേക്ഷയിൽ കാണിക്കണം. സൈറ്റിലെ നിർദേശങ്ങൾ പാലിക്കണം.
https://www.upsc.gov.in/എന്ന സൈറ്റിലെ Examination - Active Examinations ലിങ്കിൽ വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനമുണ്ട്. സംശയപരിഹാരത്തിന് ഫോൺ: 011-23385271.
Send us your details to know more about your compliance needs.