Let us do the

IICD for Design Studies (5-12-2023)

So you can give your best WITHOUT CHANGE

ഡിസൈൻ പഠനത്തിന് ഐ.ഐ.സി.ഡി 

ജയ്പ്പൂരിലെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് & ഡിസൈൻ (IICD), 2024-2025 ലെ വിവിധ ഡിസൈൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രാജസ്ഥാൻ സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐ.ഐ.സി. ഡി. കരകൗശല, ഡിസൈൻ മേഖലകളിൽ വിദഗ്‌ധ പരിശീലനം നൽകുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ്. ഡിസൈനുമായി ബന്ധപ്പെട്ട വിവിധ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളാണ് ഐ.ഐസി.ഡി. നടത്തുന്നത്. പ്ലസ്ടു യോഗ്യതയുള്ളവർക്കും ഡിസൈൻ/ ആർക്കിടെക്‌ചർ ബിരുദധാരികൾക്കും ഡിസൈൻ-ഇതര ബിരുദധാരികൾക്കും അപേക്ഷിക്കാം. www.iicd.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ഡിസംബർ 28 (4 pm). വിശദ വിവരങ്ങൾക്കും പ്രോസ്പെക്ടസിനും വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.