Let us do the

Admission Notifications-[10-03-2022]

So you can give your best WITHOUT CHANGE

ശാസ്ത്ര ലോകത്ത് ഉന്നത പഠനം: നെസ്റ്റ് അപേക്ഷ തുടങ്ങി

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് (നൈസർ) ഭുവനേശ്വർ, യൂനിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാർട്മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM-DAB CEBS) മുംബൈ എന്നീ സ്ഥാപനങ്ങളുടെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം പ്രവേശനത്തിനായുള്ള നാഷനൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ് 2022) ജൂൺ 18ന് നടത്തും. രാവിലെ ഒമ്പതു മുതൽ ഉച്ച 12.30 വരെയും ഉച്ചക്കുശേഷം 2.30 മുതൽ ആറു വരെയും രണ്ടു സെഷനുകളായാണ് പരീക്ഷ. പരീക്ഷഫീസ് 1200 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങൾക്കും 600 രൂപ മതി. അപേക്ഷ ഓൺലൈനായി അപേക്ഷ സമർപ്പിക്കൽ ഫെബ്രുവരി മുതൽ തുടങ്ങി . മേയ് 18 വരെ അപേക്ഷ സ്വീകരിക്കും.

യോഗ്യത
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി ഉൾപ്പെടെ ശാസ്ത്രവിഷയങ്ങളിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡിൽ കുറയാതെ 2020/2021 വർഷം പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്കും 2022ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2002 ആഗസ്റ്റ് ഒന്നിനോ അതിനുശേഷമോ ജനിച്ചവരാകണം.എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർ വിഭാഗങ്ങൾക്ക് അഞ്ചു വർഷം ഇളവുണ്ട്. യോഗ്യതപരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവും ഉണ്ട്. ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് ചോദ്യങ്ങൾ. പരമാവധി 200 മാർക്ക്.

ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട് പരീക്ഷകേന്ദ്രങ്ങളാണ്. ജൂലൈ അഞ്ചിന് പരീക്ഷഫലം പ്രസിദ്ധീകരിക്കും.നെസ്റ്റ് 2022 റാങ്ക് അടിസ്ഥാനത്തിൽ നൈസറിൽ 200 പേർക്കും CEBSൽ 57 പേർക്കും പ്രവേശനം ലഭിക്കും. വർഷത്തിൽ 60,000 രൂപ സ്കോളർഷിപ്പും 20,000 രൂപ വാർഷിക ഗ്രാന്റുമുണ്ട്.

അലിഗഢ്: വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

അലിഗഢ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള എം.കോം, ബി.കോം, ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.എൽ.ഐ.എസ്., പ്ലസ്‌വൺ/പ്ലസ്‌ടു തുടങ്ങിയ കോഴ്‌സുകളും ഡിപ്ലോമ ഇൻ ജേണലിസം, ഗൈഡൻസ് ആൻഡ് കൗൺസലിങ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, മാർക്കറ്റിങ് മാനേജ്‌മെന്റ്, ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ്, ഫോറിൻ ലാംഗ്വേജസ് തുടങ്ങി പതിനഞ്ചോളം ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കൂടാതെ ഇൻഫർമേഷൻ ടെക്‌നോളജി, ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വർക്കിങ് ടെക്‌നോളജി തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും മാർച്ച് 31-വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9778100801 നമ്പറിൽ വിളിക്കാമെന്ന് മലപ്പുറം കേന്ദ്രം ഡയറക്ടർ അറിയിച്ചു.

ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് മാനേജ്‌മെന്റ് സ്‌കൂള്‍ പ്രവേശനം

കോയമ്പത്തൂര്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് മാനേജ്‌മെന്റ്, ബി.എസ്‌സി., ബി.ബി.എ., എം.ബി.എ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ കീഴിലാണ് സ്ഥാപനം.
ബി.എസ്‌സി. ടെക്‌സ്‌റ്റൈല്‍സ്, ബി.എസ്‌സി. ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ്: സയന്‍സ് സ്ട്രീമില്‍/ടെക്‌സ്‌റ്റൈല്‍ വിഷയത്തോടെയുള്ള വൊക്കേഷണല്‍ സ്ട്രീമില്‍ പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.ബി.ബി.എ. ടെക്‌സ്‌റ്റൈല്‍ ബിസിനസ് അനലറ്റിക്‌സ്: പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.
വിവരങ്ങള്‍ക്ക്: https://www.svpistm.ac.in/


Send us your details to know more about your compliance needs.