So you can give your best WITHOUT CHANGE
സംസ്കൃത സർവകലാശാലയിൽ 100 ഗസ്റ്റ് ലക്ചറർ ഒഴിവുകൾ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ നൂറോളം ഗസ്റ്റ്ലക്ചർമാരെ നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 2018-ലെ യുജിസി റഗുലേഷൻ പ്രകാരം യോഗ്യരായവർക്ക് അപേക്ഷിക്കാം. ബിഎഡ് യോഗ്യത അഭിലഷണീയമാണ്. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.ssus.ac.in സന്ദർശിക്കുക.
DRDO : 30 അപ്രന്റിസ് ഒഴിവുകൾ
ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷന് (ഡിആർഡിഒ) കീഴിൽ ഡൽഹിയിലുള്ള ഡിഫൻസ് സയന്റിഫിക് ഇൻഫർമേഷൻ ആൻഡ് ഡോക്യുമെന്റേഷൻ , ഡയറക്ടറേറ്റ് ഓഫ് പ്ലാനിങ് ആൻഡ് കോർഡിനേഷൻ എന്നിവിടങ്ങളിൽ അപ്രൻ്റിസ്ഷിപ്പിന് അപേക്ഷിക്കാം. 30 പേർക്കാണ് അവസരം. ഒരു വർഷമാണ് പരിശീലനം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മേയ് 20. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.drdo.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.