Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (16-04-2025)

So you can give your best WITHOUT CHANGE

അലഹാബാദ് കേന്ദ്ര സർവകലാശാലയിൽ 317 അധ്യാപക ഒഴിവുകൾ

അലഹാബാദ് കേന്ദ്ര സർവകലാശാലയിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 317 ഒഴിവുണ്ട്. അസിസ്റ്റന്റ് പ്രൊഫസർ-129, അസോസിയേറ്റ് പ്രൊഫസർ-123, പ്രൊഫസർ-65 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ ഓൺലൈനായി അയക്കണം. അവസാന തീയതി: മേയ് 2. വിശദവിവരങ്ങൾക്ക് www.allduniv.ac.in  സന്ദർശിക്കുക.

കിഫ്ബിയിൽ 30 ഒഴിവുകൾ

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (KIIFB) ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്. അവസാനതീയതി: ഏപ്രിൽ 23 (5PM). വെബ്സൈറ്റ്: https://cmd.kerala.gov.in 

ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സിൽ 98 ടെക്നീഷ്യൻ/ ഓപ്പറേറ്റർ ഒഴിവുകൾ

ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റിഡിൽ നോൺ എക്സിക്യൂട്ടിവ് കേഡറിലുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 98 ഒഴിവുണ്ട്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഏപ്രിൽ 18 (ഉച്ചയ്ക്ക് രണ്ട് മണിവരെ). വിശദവിവരങ്ങൾ https://hal-india.co.in  എന്ന വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.