So you can give your best WITHOUT CHANGE
ഫാർമ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്: 78 ഒഴിവുകൾ
ഗുവാഹത്തിയിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ടീച്ചിങ്, നോൺ-ടീച്ചിങ് തസ്തികകളിലായി 78 ഒഴിവ്. നേരിട്ടുള്ള നിയമനം. ഏപ്രിൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.niperguwahati.ac.in
യുപി ജുഡീഷ്യൽ സർവീസിൽ 83 ഒഴിവുകൾ
ഉത്തർപ്രദേശ് ഹയർ ജുഡീഷ്യൽ സർവീസ് 2023 ലേക്ക് അലഹബാദ് ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു. 83 ഒഴിവുണ്ട്. നേരിട്ടുള്ള നിയമനമാണ്. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: അഡ്വക്കറ്റായി ഏഴു വർഷത്തിൽ കുറയാതെ തുടർച്ചയായി പ്രാക്ടീസ് ചെയ്യുന്നവരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://www.allahabadhighcourt.in/
റിമോട്ട് സെൻസിങ് സെന്ററിൽ 71 ഒഴിവുകൾ
ഐഎസ്ആർഒയ്ക്കു കീഴിൽ ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ 71 ഒഴിവ്. താൽക്കാലിക നിയമനം. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.nrsc.gov.in ൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.