Let us do the

Internship for students in National Commission for Women-(21-09-2022)

So you can give your best WITHOUT CHANGE

വിദ്യാർഥികൾക്ക് ദേശീയ വനിതാ കമ്മീഷനിൽ ഇന്റേൺഷിപ്പ്

ദേശീയ വനിതാ കമ്മിഷനു കീഴിൽ ഇന്റേൺഷിപ്പിന് അവസരം. മൂന്ന് വ്യത്യ സ്ത ഇന്റേൺഷിപ്പ് സ്കീമുകളാണുള്ളത്.

ആദ്യ സ്കീമിൽ മൂന്നു വർഷ എൽഎൽ.ബി. പഠിക്കുന്ന ഒന്നാംവർഷ വിദ്യാർഥികൾക്കും അഞ്ചുവർഷ എൽഎൽ. ബി. കോഴ്സ് പഠിക്കുന്ന മൂന്നാം വർഷ വിദ്യാർഥികൾക്കുമാണ് അവസരം. ഇന്റേൺഷിപ്പ്: ഒരുമാസം. സോഷ്യോളജി, സോഷ്യൽ വർക്ക് എന്നീ വിഷയ ങ്ങളിൽ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നാം വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർക്ക് സ്റ്റൈപ്പെൻഡുണ്ടാകില്ല.

രണ്ടാമത്തെ സ്കീമിൽ, മൂന്ന് വർഷ എൽഎൽ.ബി. കോഴ്സ് പഠിക്കുന്ന രണ്ടാം വർഷ വിദ്യാർഥികൾക്കും ബി.എ. എൽഎൽ.ബി., ബി.
ബി.എ. എൽഎൽ.ബി., ബി.എ സി. എൽഎൽ.ബി. എന്നിവ പഠിക്കുന്ന നാല്, അഞ്ച് വർഷ വിദ്യാർഥികൾക്കും സോഷ്യോ ളജി, സോഷ്യൽ വർക്ക്, ജെൻ ഡർ ഇഷ്യു, വുമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നീ കോ ഴ്സുകൾ പഠിക്കുന്ന രണ്ടാം വർഷ വിദ്യാർഥികൾക്കും എൽഎൽ.എം., എം.ഫിൽ, പിഎച്ച്.ഡി. ഗവേഷകർക്കും അപേക്ഷിക്കാം.
ഇന്റേൺഷിപ്പ്: 60 ദിവസം. പ്രതിമാസ പെൻഡ് 10,000 രൂപ.

മൂന്നാമത്തെ സ്കീമിനു കീഴിൽ രണ്ടാം വർഷ എം.എ. സൈക്കോളജി എം എസ് . സി. സൈക്കോളജി പഠിക്കുന്ന രണ്ടാംവർഷ വിദ്യാർഥികൾക്കാണ് അവസരം. ഇന്റേൺഷിപ്പ്: 60 ദിവസം. സ്റ്റൈപ്പെൻഡ്: 10,000 രൂപ.

വിവരങ്ങൾ : http://ncw.nic.in/


Send us your details to know more about your compliance needs.