Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (19-05-2025)

So you can give your best WITHOUT CHANGE

MECL: 30 ട്രെയിനി ഒഴിവുകൾ

മഹാരാഷ്ട്ര നാഗ്‌പുരിലെ പൊതുമേഖലാ സ്‌ഥാപനമായ മിനറൽ എക്സ്പ്ലൊറേഷൻ ആൻഡ് കൺസൽറ്റൻസി ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 30 ഒഴിവ്. ജൂൺ 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.mecl.co.in 

കൊച്ചിൻ ഷിപ്‌യാഡിൽ 24 ഫയർമാൻ ഒഴിവുകൾ

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ ഫയർമാൻ തസ്‌തികയിൽ 24 ഒഴിവ്. മേയ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cochinshipyard.in 

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫിസർ ഒഴിവുകൾ

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫിസർ/ബിസിനസ് പ്രമോഷൻ ഓഫിസർ തസ്‌തികയിൽ അവസരം. മേയ് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.southindianbank.com 


Send us your details to know more about your compliance needs.