Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (23-02-2023)

So you can give your best WITHOUT CHANGE

മഹാരാജ ഗംഗാ സിങ് വാഴ്സിറ്റി ഫാക്കൽറ്റി ഒഴിവ്

രാജസ്ഥാനിലെ മഹാരാജ ഗംഗാ സിങ് യൂണിവേഴ്സിറ്റിയിൽ 60 പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 6 വരെ. ഒഴിവുള്ള വിഷയങ്ങൾ: അക്കൗണ്ടൻസി ആൻഡ് ബിസിനസ് സ്റ്റഡീസ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് (ബിസിനസ് അഡ്മിനിസ്ട്രേഷൻ), കംപ്യൂട്ടർ സയൻസ്, ഡ്രോയിങ് ആൻഡ് പെയിന്റിങ് (ഫൈൻ ആർട്സ്), ഇക്കണോമിക് അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻഷ്യൽ മാനേജ്മെന്റ്, ഇംഗ്ലിഷ്, എൻവയൺമെന്റൽ സയൻസ്, ജോഗ്രഫി, ഹിസ്റ്ററി, ലോ, എംബിഎ, മൈക്രോബയോളജി. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://mgsubikaner.ac.in/

JIPMER 69 ഒഴിവ്: മാർച്ച് 18 വരെ അപേക്ഷിക്കാം

പുതുച്ചേരിയിലെ ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജവറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 69 ഒഴിവ്. മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കാം. അവസരങ്ങൾ: ഡെന്റൽ ഹൈജീനിസ്റ്റ്, ജൂനിയർ ട്രാൻസ്ലേഷൻ ഓഫിസർ, മെഡിക്കൽ സോഷ്യൽ വർക്കർ, സ്പീച്ച് തെറപ്പിസ്റ്റ്, എക്സ്റേടെക്നീഷ്യൻ (റേഡിയോതെറപി), അനസ്തീസിയ ടെക്നീഷ്യൻ, ഓഡിയോളജി ടെക്നീഷ്യൻ, ഡെന്റൽ മെക്കാനിക്, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഒഫ്താൽമിക് ടെക്നീഷ്യൻ, പെർഫ്യൂഷൻ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ഫിസിയോതെറപി ടെക്നീഷ്യൻ, സ്റ്റെനോഗ്രഫർ, URO ടെക്നീഷ്യൻ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.shiksha.com/


Send us your details to know more about your compliance needs.