So you can give your best WITHOUT CHANGE
ഗവേഷണ പ്രോജക്ടുകളിലേക്ക് താത്കാലിക നിയമനം
തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജവറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസേർച്ച് നടത്തുന്ന വിവിധ ഗവേഷണ പ്രോജക്ടുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. റിസർച്ച് നഴ്സ്, ക്ലിനിക്കൽ റിസർച്ച് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ഡിസംബർ 20-ന് രാവിലെ 9.30-ന് തലശ്ശേരി മലബാർ കാൻസർ സെന്ററിൽ അഭിമുഖത്തിന് എത്തണം. വിവരങ്ങൾക്ക്: 0490 2399249. കൂടുതൽ വിവരങ്ങൾക്ക് www.mcc.kerala.gov.in
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ഒഴിവ്
പുണെ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി 551 ഒഴിവുകളുണ്ട്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ട്. ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരത്താണ് പരീക്ഷാ കേന്ദ്രമുള്ളത്. അപേക്ഷാ ഫീസ്: 1180 രൂപ. ഓൺലൈനായി അടയ്ക്കണം. എസ്എസി, എസ് ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 118 രൂപയാണ് ഫീസ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഡിസംബർ 23. വിശദവവിരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://bankofmaharashtra.in/
Send us your details to know more about your compliance needs.