Let us do the

MBA Applications are Invited for Admission (19-05-2023)

So you can give your best WITHOUT CHANGE

എം.ബി.എ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ജോധ്പുരിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇൻഷുറൻസ് സ്റ്റഡീസ് നടത്തുന്ന രണ്ടുവർഷ പി.ജി. പ്രോഗ്രാം ഇൻ ഇൻഷുറൻസ് (എം.ബി.എ.-ഇൻഷുറൻസ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാൻ 50 ശതമാനം മാർക്കോടെ തുല്യ സി.ജി.പി.എ.യോടെ ബിരുദം വേണം. ബി.ഇ/ബി.ടെക്. ബിരുദവും പരിഗണിക്കും. 10, 12 ക്ലാസുകളിലും 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. 2022-23-ലെ നിശ്ചിത മാനേജ്മെന്റ് അഭിരുചിപരീക്ഷാ (ക്വാളിഫൈയിങ് ടെസ്റ്റ്) സ്കോർ വേണം. കാറ്റ് (കുറഞ്ഞത് 45-ാം പെർസൻടൈൽ സ്കോർ), സി.മാറ്റ് (കുറഞ്ഞ ടോട്ടൽ സ്കോർ 140), മാറ്റ് (കുറഞ്ഞ കോമ്പസിറ്റ് സ്കോർ 300) എന്നിവ പരിഗണിക്കും. അപേക്ഷ വെബ്സൈറ്റ് വഴി നൽകാം. യോഗ്യതാ കോഴ്സിന്റെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫീസായ 2000 രൂപ ഓൺലൈനായോ ഡി.ഡി. ആയോ അടയാം. അപേക്ഷയുടെ പ്രിന്റൗട്ടും മറ്റു രേഖകളും രജിസ്ട്രാർ, നാഷണൽ ലോ യൂണിവേഴ്സിറ്റി ജോധ്പുർ, സ്കൂൾ ഓഫ് ഇൻഷുറൻസ് സ്റ്റഡീസ്, എൻ.എച്ച്. -65, നഗൗർ റോഡ്, മാൻഡോർ, ജോധ്പൂർ, രാജസ്ഥാൻ -342304 എന്ന വിലാസത്തിൽ ജൂൺ അഞ്ചിനകം ലഭിക്കണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് http://www.insuranceschoolnlu.ac.in/


Send us your details to know more about your compliance needs.