So you can give your best WITHOUT CHANGE
അൺ അക്കാഡമി നാഷണൽ സ്കോളർഷിപ്പ് പരീക്ഷ ഒക്ടോബർ 8 മുതൽ
അൺ അക്കാഡമി നാഷണൽ സ്കോളർഷിപ്പ് സെക്കൻഡ് എഡിഷൻ പരീക്ഷകൾ ഒക്ടോബർ എട്ടു മുതൽ 15 വരെ നടക്കും. നീറ്റ്, യുജി, ഐഐടി, ജെഇഇ, ഒമ്പതു മുതൽ 12 വരെയുള്ള അടിസ്ഥാന കോഴ്സുകളിലേക്കാണ് സ്കോളർഷിപ്പ്. ഇന്ത്യയിലെ 64 പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുക. പരീക്ഷയിൽ ഉന്നതവിജയം നേടുന്നവർക്ക് ഓൺലൈൻ സബ്സ്ക്രിപ്ഷനിലും അൺ അക്കാഡമി സെന്റർ എൻറോൾമെന്റുകളിലും 100 ശതമാനം വരെ സ്കോളർഷിപ്പിന് അർഹതയുണ്ട്. ഓൺലൈനായി പരീക്ഷ തെരഞ്ഞെടുക്കുന്നവർക്ക് വീട്ടിലിരുന്ന് എഴുതാം. ഓഫ് ലൈൻ ആയി ഓപ്ഷൻ കൊടുക്കുന്നവർ അതാത് സെന്ററുകളിലെത്തി പരീക്ഷയെഴുതണം. ഇവർക്കുള്ള അഡ്മിറ്റ് കാർഡുകൾ ഇമെയിൽ വഴി അയയ്ക്കും. ചില സ്കൂളുകളുമായി സഹകരിച്ച് നടത്തുന്ന പരീക്ഷകൾ ഒക്ടോബർ 12 മുതൽ 14 വരെ നടത്തും. ഒക്ടോബർ 21 നാണ് ഫലപ്രഖ്യാപനം.
Send us your details to know more about your compliance needs.