Let us do the

Admission Notifications-[08-03-2022]

So you can give your best WITHOUT CHANGE

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഉത്തരാഖണ്ഡ്) ബിരുദാനന്തര ബിരുദവും (എം.ടെക്.) ബിരുദാനന്തര ബിരുദ ഡിപ്ലോമയും.

ഉത്തരാഖണ്ഡിലെ (ദെഹ്റാദൂണ്‍) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ്ങില്‍(ഐ.ഐ.ആര്‍.എസ്.) ജിയോസ്‌പേഷ്യല്‍ ടെക്‌നോളജി ആന്‍ഡ് ആപ്ലിക്കേഷന്‍സ് മേഖലയിലെ എം.ടെക്.പ്രോഗ്രാമിലേക്കും സമാനമേഖലയിലെ ബിരുദാനന്തര ബിരുദ ഡിപ്ലോമ പ്രോഗ്രാമിലേക്കും ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. വെബ് സൈറ്റ് മുഖാന്തിരം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിവിധ
പ്രോഗ്രാമുകളില്‍ സ്‌പോണ്‍സേഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് മാര്‍ച്ച് 11 വരെയും മറ്റുള്ളവയ്ക്ക് മാര്‍ച്ച് 31 വരെയും അപേക്ഷിക്കാം.

ലഭ്യമായ പ്രോഗ്രാമുകള്‍
1.എം.ടെക്. ഇന്‍ റിമോട്ട് സെന്‍സിങ് (ആര്‍.എസ്.) ആന്‍ഡ് ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ജി.ഐ.എസ്.)
2.പി.ജി. ഡിപ്ലോമ ഇന്‍ ആര്‍.എസ്. ആന്‍ഡ് ജി.ഐ.എസ്.
3.എം.ടെക്. ജിയോഇന്‍ഫര്‍മാറ്റിക്‌സ്
4.പി.ജി. ഡിപ്ലോമ ഇന്‍? സ്‌പെഷ്യല്‍ ഡേറ്റാ സയന്‍സ്
5.മാസ്റ്റര്‍ ഓഫ് സയന്‍സ്(ജിയോഇന്‍ഫര്‍മാറ്റിക്‌സ്)
6.പി.ജി. ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍
7.എന്‍.എന്‍.ആര്‍.എം.എസ്.-ഐ.എസ്.ആര്‍.ഒ. സ്‌പോണ്‍സേഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സസ് ഫോര്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍ട്ടി ആന്‍ഡ് ഗവ. ഒഫീഷ്യല്‍സ്

ആര്‍ക്കൊക്കെ അപേക്ഷിക്കാം.
നിശ്ചിത വിഷയത്തില്‍ എം.എസ്സി./എം.എസ്സി. (ടെക്)/എം.ടെക്./ബി.ഇ./ബി.ടെക്./ബി.എസ്സി. (നാലുവര്‍ഷം)/ബി.ആര്‍ക്./ബി.പ്ലാന്‍/എം.ആര്‍ക്./എം.പ്ലാന്‍ തുടങ്ങിയ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും
https://www.iirs.gov.in/

മുംബൈ ഐഐപിഎസിൽ ജനസംഖ്യാപഠനം: പിജി മുതൽ പോസ്റ്റ് ഡോക്ടറൽ വരെ

ദേശീയതലത്തിലുള്ള വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനു ജനസംഖ്യാപഠനഫലങ്ങൾ അത്യാവശ്യമാണ്. ഈ രംഗത്ത് 1956 മുതൽ ശ്രദ്ധേയ സംഭാവനകൾ നടത്തുന്ന മികച്ച സ്‌ഥാപനമാണ് മുംബൈ ഐഐപിഎസ് (International Institute for Population Sciences).
ഐക്യരാഷ്ട്ര സംഘടന, ഇന്ത്യ ഗവൺമെന്റ്, സർ ദൊറാബ്‌ജി ടാറ്റാ ട്രസ്റ്റ് എന്നിവയുടെ സ്‌പോൺസർഷിപ്പോടെ തുടങ്ങിയ ഈ ഇൻസ്‌റ്റിറ്റ്യൂട്ടിനു സർവകലാശാലാ പദവിയുണ്ട്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. ബിരുദധാരികൾക്ക്, വിശേഷിച്ചും സ്‌റ്റാറ്റിസ്‌റ്റിക്‌സോ മാത്തമാറ്റിക്‌സോ ഐച്ഛികമായവർക്ക്, വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനു 30 വരെ അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവർക്കു പ്രതിമാസ ഫെലോഷിപ് കിട്ടും.
വിവരങ്ങൾക്ക്:

admission@iipsindia.ac.in

www.iipsindia.ac.in


Send us your details to know more about your compliance needs.