Let us do the

Apply for UGC NET till May 31 (18-05-2023)

So you can give your best WITHOUT CHANGE

യുജിസി നെറ്റ് മേയ് 31 വരെ അപേക്ഷിക്കാം

ജൂനിയർ റിസർച് ഫെലോഷിപ്പോടെ (ജെആർഎഫ്) ഗവേഷണത്തിനും സർവകലാശാലകളിലോ കോളജുകളിലോ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുമുള്ള യോഗ്യതാപരീക്ഷയായ യുജിസി-നെറ്റിന് 31നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. ഭാഷകളും സംഗീതവും നിയമവുമുൾപ്പെടെ മാനവികവിഷയങ്ങളും കംപ്യൂട്ടർ / ഇലക്ട്രോണിക് / എൻവയൺമെന്റൽ / ഫൊറൻസിക് മുതലായ സയൻസ് വിഷയങ്ങളുമടക്കം 83 വിഷയങ്ങളിലെ ടെസ്റ്റ് ജൂൺ 13 മുതൽ 22 വരെയാണ്. 55% മാർക്കോടെ മാസ്റ്റർ ബിരുദം വേണം; പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാരെങ്കിൽ 50%. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. ജെആർഎഫ് അപേക്ഷകരുടെ പ്രായം ജൂൺ ഒന്നിനു 30 കവിയരുത്. പിന്നാക്ക, പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ, വനിതാ വിഭാഗക്കാർക്ക് 35 വരെയാകാം. അസിസ്റ്റന്റ് പ്രഫസർ അപേക്ഷകർക്കു പ്രായപരിധിയില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്. വിവരങ്ങൾ അപ്പപ്പോൾ അറിയാൻ SANDES ആപ്പും ഉപയോഗിക്കാം. ഫോൺ: 011- 40759000; ഇമെയിൽ: ugcnet@nta.ac.in. സിലബസിന് https://www.ugcnetonline.in/syllabus-new.php. പൂർണവിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://www.nta.ac.in/ & https://ugcnet.nta.nic.in/


Send us your details to know more about your compliance needs.