So you can give your best WITHOUT CHANGE
ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ കോവളത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ 2023-2024 അക്കാഡമിക് വർഷത്തിൽ ആരംഭിക്കുന്ന ഒന്നര വർഷത്തെ ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ കോഴ്സിലേക്ക് പ്ലസ് ടു, വിഎച്ച്എസി പാസായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 60 സീറ്റുകൾ ഉണ്ട്. പട്ടികജാതി, പട്ടികവർഗ, ഒബിസി, ഡബ്ല്യുസി വിഭാഗങ്ങൾക്ക് സീറ്റ് സംവരണം ഉണ്ട്. ഒരു വർഷം കോളജിൽ പഠനവും ബാക്കി ആറുമാസം പ്രശസ്ത ഹോട്ടലുകളിൽ പരിശീലനവും ആയിരിക്കും. അപേക്ഷകൾ നേരിട്ടോ, പോസ്റ്റലായോ ഇ-മെയിലായോ (administration@ihmctkovalam.org) സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപികൾ, അപേക്ഷാ ഫീസിന്റെ വിശദ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ്ലിസ്റ്റ് തയാറാക്കും. സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും ട്രാൻസ്ഫർ സർട്ടിഫിക്കറ്റും അഡ്മിഷൻ സമയത്തു സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 04712480283.
Send us your details to know more about your compliance needs.