So you can give your best WITHOUT CHANGE
IIMK: അസോഷ്യേറ്റ്/ അറ്റൻഡന്റ് ഒഴിവ്
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ 2 അസോഷ്യേറ്റ്/അറ്റൻഡന്റ് ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ മാർച്ച് 23 വരെ. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: അഡ്മിൻ അസോഷ്യേറ്റ്: പിജി, 2 വർഷ പരിചയം/ബിരുദം, 3 വർഷ പരിചയം, ഇംഗ്ലിഷ്, കംപ്യൂട്ടർ പരിജ്ഞാനം, 35; 24,300. മൾട്ടി ടാസ്കിങ് അറ്റൻഡന്റ്: പ്ലസ് ടു കൊമേഴ്സ്/തത്തുല്യം, ബികോം (ടാക്സേഷൻ, ഫിനാൻസ്, കോ-ഓപ്പറേഷൻ സ്പെഷലൈസേഷൻ), ടാലി, ഇംഗ്ലിഷ്, കംപ്യൂട്ടർ അറിവ്, 35; 21,900. https://iimk.ac.in/
IIT പാലക്കാട്: അസി. പ്രഫസർ ഒഴിവ്
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 22 വരെ. ഡേറ്റ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പുകളിൽ അവസരം. പിഎച്ച്ഡി ആണു യോഗ്യത. പ്രായം: 40ൽ താഴെ. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.iitpkd.ac.in/
Send us your details to know more about your compliance needs.