So you can give your best WITHOUT CHANGE
റോഹ്തക് ഐ ഐ എമ്മിൽ ഫെല്ലോഷിപ്പോടെ പഠനം
ഹരിയാനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (റോഹ്തക്) പിഎച്ച്.ഡി. പ്രോഗ്രാമിന് (ഫുള്‍ടൈം) അപേക്ഷ ക്ഷണിച്ചു.നാലുവര്‍ഷത്തെ ഈ പ്രോഗ്രാമിന് ട്യൂഷന്‍ ഫീസില്ലെന്നു മാത്രമല്ല പ്രതിമാസ ഫെലോഷിപ്പ്, കണ്ടിന്‍ജന്‍സി ഗ്രാന്റ് എന്നിവ ലഭിക്കും.2000 രൂപയാണ്, അപേക്ഷാഫീസ് . ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനു ശേഷം, അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു അനുബന്ധരേഖകളും ഫെബ്രുവരി 14-നകം വെബ്‌സൈറ്റില്‍ നല്‍കിയ വിലാസത്തില്‍ ലഭിക്കണം.
അടിസ്ഥാന യോഗ്യത
താഴെക്കാണുന്ന യോഗ്യതകളില്‍ ഏതെങ്കിലുമൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം.
1.ഏതെങ്കിലുമൊരു വിഷയത്തില്‍ ബിരുദാനന്തര ബിരുദം
2.ബാച്ചിലര്‍ ബിരുദവും സി.എ/ഐ.സി.ഡബ്ല്യ.എസി.എസ്. എന്നീ യോഗ്യതകളിലേതെങ്കിലുമൊന്ന്
3.ബാച്ചിലര്‍ ബിരുദവും എല്‍എല്‍.ബി./ എം.ബി.ബി.എസ്./ നാലുവര്‍ഷ/എട്ട് സെമസ്റ്റര്‍ ബാച്ചിലര്‍ ബിരുദവും ഒരുവര്‍ഷ പ്രവൃത്തിപരിചയവും
4.ഏതെങ്കിലും വിഷയത്തില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ബിരുദം
ഗവേഷണമേഖലകള്‍
1.ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസി
2.ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്
3.മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്
4.മാര്‍ക്കറ്റിങ് ആന്‍ഡ് സ്ട്രാറ്റജിക് മാനേജ്‌മെന്റ്
5.ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ്
6.ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്‍ഡ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്
വിശദവിവരങ്ങള്‍ക്ക്:
www.iimrohtak.ac.in
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന്
https://admission.iimrohtak.ac.in/dpm/
Send us your details to know more about your compliance needs.