So you can give your best WITHOUT CHANGE
SILK: എൻജിനീയർ നിയമനം
തൃശ്ശൂർ അത്താണിയിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (SILK) എൻജിനീയർമാരെ തേടുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള വർക്ക്സൈറ്റുകളിൽ കരാറടിസ്ഥാനത്തിൽ 179 ദിവസത്തേക്കോ പ്രോജക്ട് തിരുന്നതുവരെയോ ആയിരിക്കും നിയമനം. തസ്തിക: എൻജിനീയർ, ഒഴിവ്- 6 (സിവിൽ-4, ഇലക്ട്രിക്കൽ-2). യോഗ്യത: ബി.ടെക്. (സിവിൽ/ഇലക്ട്രിക്കൽ), അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 36 വയസ്സ് (ഇളവുകൾ ചട്ടപ്രകാരം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 26.വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.steelindustrials.kerala.gov.in/
ട്രാവൻകൂർ ഷുഗേഴ്സിൽ ഡെപ്യൂട്ടി മാനേജർ ഒഴിവ്
തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ, ഡെപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ) തസ്തികയിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്കാണ് അടിസ്ഥാനയോഗ്യത. ബയോഡേറ്റയും അനുബന്ധ രേഖകളുടെ പകർപ്പുകളും സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷാകവറിനുപുറത്ത് 'Application for the post of Dy. Manager (Production)' എന്ന് രേഖപ്പെടുത്തണം. വിലാസം: Chairman and Managing Director, The Travancore Sugars & Chemicals Ltd, Thiruvalla, Kerala- 689104. അവസാന തീയതി: മേയ് 30. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://www.travancoresugars.com/
Send us your details to know more about your compliance needs.