So you can give your best WITHOUT CHANGE
നേവിയിൽ ബി.ടെക്. കേഡറ്റ്
കണ്ണൂർ ഏഴിമലയിലെ നാവിക അക്കാദമിയിൽ 2024 ജനുവരിയിൽ ആരംഭിക്കുന്ന 10+2 ബി.ടെക്. കേഡറ്റ് എൻട്രി സ്കീം (പെർമനന്റ് കമ്മിഷൻ) കോഴ്സിലേക്ക് അപേക്ഷിക്കാം. എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലാണ് അവസരം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഓഗസ്റ്റിൽ ആരംഭിക്കുന്ന എസ്.എസ്.ബി. ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിക്കും തിരഞ്ഞെടുപ്പ്. ആകെ 30 ഒഴിവുകളാണുള്ളത്. യോഗ്യത :ഫിസിക്സ് , കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പിൽ പ്ലസ് ടു പൂർത്തിയാക്കിയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 70 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. അവസാന തീയതി :ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് : https://www.joinindiannavy.gov.in/
സി -ഡോട്ടിൽ ഒഴിവുകൾ
സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സിൽ (C-DOT) എൻജിനീയർ/സീനിയർ എൻജിനീയർ, മാനേജർ തസ്തികകളിൽ 244 ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂൺ 30 വരെ. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് അവസരം. ജോലിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. 5 വർഷ കരാർ നിയമനം നീട്ടിക്കിട്ടിയേക്കാം. ഒരു വർഷം പ്രൊബേഷൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. വിവരങ്ങൾക് : www.cdot.in
Send us your details to know more about your compliance needs.