So you can give your best WITHOUT CHANGE
NEST : ഇന്റഗ്രേറ്റഡ് എം. എസ് സി. പഠനത്തിന് ‘നെസ്റ്റ്’; സയന്‍സ് സ്ട്രീം പ്ലസ്ടുക്കാര്‍ക്ക് മെയ് 18 വരെ അപേക്ഷ
പരീക്ഷ ജൂൺ 18ന്നെസ്റ്റ് 2022 ഓൺലൈൻ/ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ ജൂൺ 18ന് രണ്ട് സെഷനിലായി (രാവിലെ ഒന്‍പത് മുതൽ 12.30 വരെ/ ഉച്ചയ്ക്ക് 2.30 മുതൽ ആറു വരെ) നടത്തും. ഒരു പരീക്ഷാർഥി ഒരു സെഷനിൽ പരീക്ഷ എഴുതിയാല്‍ മതി. പരീക്ഷയ്ക്ക് ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ നിന്ന് 50 മാർക്ക് വീതമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. ഈ പരീക്ഷയിൽ കൂടുതൽ മാർക്കു നേടുന്ന മൂന്ന് വിഷയങ്ങളുടെ സ്കോർ പരിഗണിച്ച്, രണ്ടു സ്ഥാപനങ്ങൾക്കും, പ്രൊസ്പെക്ടസ് വ്യവസ്ഥകൾ പ്രകാരം പ്രത്യേകം റാങ്ക് പട്ടികകൾ തയ്യാറാക്കും. മുൻ വർഷങ്ങളിലെ ചോദ്യപേപ്പർ www.nestexam.in -ൽ ഉണ്ട്.ഓൺലൈനായി www.nestexam.in വഴി അപേക്ഷ മെയ് 18ന് അർധരാത്രിവരെ നൽകാം. ആൺകുട്ടികൾക്ക് അപേക്ഷാഫീസ് 1200 രൂപ. പെൺകുട്ടികൾ, പട്ടിക/ ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 600 രൂപ. നെറ്റ് ബാങ്കിംഗ്. ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം. അഡ്മിറ്റ് കാർഡ് ജൂൺ 6 മുതൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. പരീക്ഷയുടെ ഫലം ജൂലൈ അഞ്ചിന് പ്രതീക്ഷിക്കാം.
Send us your details to know more about your compliance needs.