Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (07-12-2022)

So you can give your best WITHOUT CHANGE

പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്റർവ്യു

കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിൽ കരാർ / ദിവസവേതന വ്യവസ്ഥയിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഡിസംബർ 10 ന് രാവിലെ 10.00 മണിക്ക് വാക്ക് ഇൻ ഇന്റർവ്യു നടക്കും. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 9.00 മണിക്ക് ഗാർഡൻ ഓഫിസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.mbgips.in, 0495243093

കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് 13,404 ഒഴിവ്

കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപക, അനധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 13,404 ഒഴിവാണുള്ളത്. രണ്ട് വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചത്. 15/2022 എന്ന വിജ്ഞാപനത്തിൽ പ്രൈമറി അധ്യാപകരുടെ ഒഴിവിലേക്കും 16/2022 എന്ന വിജ്ഞാപനത്തിൽ മറ്റ് അധ്യാപക, അനധ്യാപക തസ്തികകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കംപ്യൂട്ടർ അധിഷ്ടിത പരീക്ഷ (സി.ബി.ടി.) വഴിയാവും തിരഞ്ഞെടുപ്പ്. വിവരങ്ങൾക്ക്: www.kvsangathan.nic.in അവസാനതീയതി: ഡിസംബർ 26.


Send us your details to know more about your compliance needs.