So you can give your best WITHOUT CHANGE
KEAM 2022: എം.ബി.ബി.എസ്. /ബി.ഡി.എസ്. രണ്ടാം അലോട്മെൻറിൽ പങ്കെടുക്കാൻ കൺഫർമേഷൻ നിർബന്ധം
പ്രവേശനപരീക്ഷാ കമ്മിഷണർ, എം.ബി.ബി.എസ്./ബി.ഡി. എസ്. സംസ്ഥാന ക്വാട്ട സീറ്റുകളിലേക്ക് നടത്തുന്ന രണ്ടാം അലോട്മെൻറിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമായും നടത്തണം.ആദ്യറൗണ്ടിൽ അലോട്മെൻറ് ലഭിക്കാത്തവരും ആദ്യറൗണ്ടിൽ അലോട്മെൻറ് ലഭിച്ച് കോളേജിൽ പ്രവേശനം നേടിയവരും രണ്ടാം റൗണ്ടിലേക്ക് അവരെ പരിഗണിക്കണമെങ്കിൽ അവരുടെ ഹോംപേജിൽ കയറി കൺഫേം ബട്ടൺ ക്ലിക്കുചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം.അതിനുശേഷം രണ്ടാം റൗണ്ടിനായുള്ള തുടർന ടപടികൾ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .
https://www.cee.kerala.gov.in/main.php
Send us your details to know more about your compliance needs.