Let us do the

NADP Management Admission: Application till 15th March (07-03-2023)

So you can give your best WITHOUT CHANGE

എൻഎഡിപി മാനേജ്മെന്റ് പ്രവേശനം: അപേക്ഷ മാർച്ച് 15 വരെ

സേനകൾ ആവശ്യമായ ആയുധങ്ങളടക്കമുള്ള സാധനങ്ങളുടെ ഉൽപാദന മാനേജ്മെന്റിൽ പ്രാവീണ്യമാർജിക്കാൻ സഹായിക്കുന്ന 24 മാസത്തെ പിജിഡിഎം-ബിഎം (പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് ഇൻ ബിസിനസ് മാനേജ്മെന്റ്) പ്രോഗ്രാമിലേക്കു 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. നാഗ്പുരിലെ നാഷനൽ അക്കാദമി ഓഫ് ഡിഫൻസ് പ്രൊഡക്ഷനാണു പ്രോഗ്രാം നടത്തുന്നത്. സൈനികോദ്യോഗസ്ഥരട ക്കം സ്പോൺസർ ചെയ്തെത്തുന്ന സർക്കാർ / പൊതുമേഖലാ ഓഫിസർമാർക്കും സാധാരണ വിദ്യാർഥികൾക്കും പ്രവേശനമുണ്ട്. 50% മാർക്കോടെ ഏതെങ്കിലും 3 വർഷ ബിരുദം മതി; സംവരണ വിഭാഗക്കാർക്കു 45%. പ്രായപരിധിയില്ല. ഐഐഎം-ക്യാറ്റ് സ്കോറില്ലാത്തവർ ഏപ്രിൽ രണ്ടിന് അക്കാദമി നടത്തുന്ന ടെസ്റ്റിൽ മികവു തെളിയിക്കണം. മൊത്തം കോഴ്സ് ഫീ 7 ലക്ഷം രൂപ; മറ്റു ഫീസ് പുറമേ. ഹോസ്റ്റൽ ഫീ രണ്ടര ലക്ഷം രൂപ. ഇന്റർവ്യൂ ഏപ്രിൽ 24-28. ലിസ്റ്റ് ഏപ്രിൽ 28ന്. ആദ്യറൗണ്ട് റജിസ്ട്രേഷൻ മേയ് 2-13. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.ddpdoo.gov.in/units/nadp


Send us your details to know more about your compliance needs.