Let us do the

Blockchain Internship: Application Ends at January 5 (02-01-2023)

So you can give your best WITHOUT CHANGE

ബ്ലോക്ചെയിൻ ഇന്റേൺഷിപ്പ്: അവസാന തീയതി ജനുവരി 5

കേരള ബ്ലോക്ചെയിൻ അക്കാദമിയിൽ (കെ.ബി.എ.) ബ്ലോക്ചെയിൻ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. ബ്ലോക്ചെയിൻ സാങ്കേതിക വിദ്യയെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും സാമൂഹിക സാമ്പത്തിക മേഖലകളിലെ പ്രശ്നങ്ങൾക്കു പരിഹാരം ബ്ലോക്ചെയിനിലൂടെ കണ്ടെത്താനും യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്റേൺഷിപ്പ് സംഘടിപ്പിക്കുന്നത്. പ്രോജക്ടുകളിലെ പ്രവൃത്തിപരിചയവും ലഭിക്കും. ജനുവരി ആറുമുതൽ ഏപ്രിൽ അഞ്ചുവരെ നടക്കുന്ന ഇന്റേൺഷിപ്പിൽ ബ്ലോക്ചെയിനിൽ താത്പര്യവും വെബ് പ്രോഗ്രാമിങ്ങിൽ പരിചയവുമുള്ള വിദ്യാർഥികൾക്കും, ഉദ്യോഗാർഥികൾക്കും, വർക്കിങ് പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം. ഫീസ്: 15,000 രൂപ. കേരള നോളേജ് ഇക്കോണമി മിഷനിലൂടെ (https://knowledgemission.kerala.gov.in/) അപേക്ഷിക്കുന്ന വിദ്യാർഥികൾക്കും കെ.ബി.എ.ഐ.സി. മെമ്പർ കോളേജുകളിലെ വിദ്യാർഥികൾക്കും 40 ശതമാനം ഫീസിളവോടുകൂടി ഇന്റേൺഷിപ്പിന്റെ ഭാഗമാകാം. അവസാന തീയതി ജനുവരി അഞ്ച്. ഫോൺ : 6238210114, കൂടുതൽ വിവരങ്ങൾക്ക് https://kba.ai/internship-program/


Send us your details to know more about your compliance needs.