So you can give your best WITHOUT CHANGE
ആരോഗ്യ കേരളത്തിൽ 4 ഒഴിവ്
നാഷനൽ ഹെൽത്ത് മിഷനു കീഴിൽ കരാർ / ഡപ്യൂട്ടേഷൻ നിയമനം. ഓരോ ഒഴിവുവീതം. സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. തസ്തികയും യോഗ്യതയും
സ്റ്റേറ്റ് അഡ്മിൻ ആൻഡ് എച്ച് ആർ മാനേജർ (എൻഎച്ച്എം): അണ്ടർ സെക്രട്ടറി റാങ്കിൽ കുറയാത്ത ഓഫിസർ.
സീനിയർ കൺസൽറ്റന്റ് (പ്ലാനിങ്): പബ്ലിക് ഹെൽത്ത്/കമ്യൂണിറ്റി ഹെൽത്ത് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിനിൽ ഡോക്ടറേറ്റ്/പിജി അല്ലെങ്കിൽ മെഡിക്കൽ ബിരുദം, 5 വർഷ പരിചയം, കംപ്യൂട്ടർ പരിജ്ഞാനം.
കൺസൽറ്റന്റ് (എംആൻഡ്ഇ): ബിഎസ്സി നഴ്സിങ്, എംപിഎച്ച്, 2 വർഷ പരിചയം.
ജൂനിയർ കൺസൽറ്റന്റ് (എംആൻഡ്ഇ): ബിഎസി നഴ്സിങ്, എംപിഎച്ച്.
വിവരങ്ങൾക്ക് :www.arogyakeralam.gov.in
യുവജനക്ഷേമ ബോർഡ്: 7 ഒഴിവ്
സംസ്ഥാന യുവജനക്ഷേമ ബോർഡിലെ 7 ഒഴിവിൽ ദിവസ വേതന നിയമനം. സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായ പരിധി, ശമ്പളം (പ്രതിദിനം):
ക്ലാർക്ക് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ: പത്താം ക്ലാസ് ജയം/തത്തുല്യം, സർക്കാർ അംഗീകൃത ഡേറ്റ എൻട്രി സർട്ടിഫിക്കറ്റ്; 755.
ഓഫിസ് അസിസ്റ്റന്റ്: ഏഴാം ക്ലാസ് ജയം (ബിരുദം നേടിയവരാകരുത്); 675.
പ്രായപരിധി: 35.
വിവരങ്ങൾക്ക് https://ksywb.kerala.gov.in
തൊഴിൽമേളകൾ
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ സെപ്റ്റംബർ 15 നു 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ESAF CO-OPERATIVE, MPIREMOTORS എന്നീ സ്ഥാപനങ്ങളിലെ 51 ഒഴിവിൽ പ്ലസ്ടു/ബിരുദം/പിജി/ബിടെക്/ഡിപ്ലോമ യോഗ്യതക്കാർക്കാണ് അവസരം.
സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 1നു മുൻപ് റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: www.facebook.com/ MCCTVM; 0471-2304577
മെഗാ തൊഴിൽമേള സെപ്റ്റംബർ 18 ന്
പാലക്കാട് വട്ടേനാട് ജിവിഎച്ച്എസ്എസ്എസിൽ സെപ്റ്റംബർ 18നു മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരിച്ചറിയൽ രേഖയും 250 രൂപ റജിസ്ട്രേഷൻ ഫീസുമായി ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിവരങ്ങൾക്ക് :0491-2505435.
Send us your details to know more about your compliance needs.