So you can give your best WITHOUT CHANGE
നിയമബിരുദക്കാർക്ക് കരസേനയിൽ ചേരാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂലായ് 21.
കരസേന-2024 ഏപ്രിലിൽ ആരംഭിക്കുന്ന 32-ാമത് ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ച് ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. ആകെ ഏഴ് ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് അഞ്ച്, വനിതകൾക്ക് രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള എൽഎൽ.ബി. ബിരുദം. 2023-ലെ ക്ലാറ്റ് പി.ജി. സ്കോർ നിർബന്ധമാണ്. ബാർ കൗൺസിൽ രജിസ്ട്രേഷൻ നേടാനുള്ള യോഗ്യതയുണ്ടായിരിക്കണം. www.joinindianarmy.nic.in -ലെ Officer Entry Appln/Login -ൽ രജിസ്റ്റർചെയ്ത് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. അവസാന തീയതി: ജൂലായ് 21.
Send us your details to know more about your compliance needs.