Let us do the

BHMCT Admission-(30-08-2022)

So you can give your best WITHOUT CHANGE

ബിഎച്ച്എംസിടി പ്രവേശനം

സ്വദേശത്തും വിദേശത്തും വളരെയധികം തൊഴിൽ സാധ്യതകളും ഉപരിപഠന സാധ്യതകളും ഉള്ള ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക് നോളജി കോഴ്സിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനു സെപ്റ്റംബർ 11വരെ അപേക്ഷിക്കാം. അപേക്ഷകർ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. എൽ ബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.http://www.lbscentre.kerala.gov.in/ എന്ന വെബ്സൈറ്റ് വഴിയാണു ഫീസ് അടയ്ക്കേണ്ടത്. പൊതുവിഭാഗത്തിന് 1,200 രൂപ യും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസ രത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327.


Send us your details to know more about your compliance needs.