Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (25-01-2023)

So you can give your best WITHOUT CHANGE

ഇന്റലിജൻസ് ബ്യൂറോയിൽ 1675 ഒഴിവ്

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ (ഐ.ബി.) സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യുട്ടീവ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് (ജനറൽ) തസ്തികകളിലേക്ക് അപേക്ഷിക്കാം. സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ്- 1525 , മൾട്ടി ടാസ്സിങ് സ്റ്റാഫ് 150, എന്ന പോസ്റ്റുകളിലാണ് ഒഴിവുകൾ ഉള്ളത്. തിരുവനന്തപുരം ഉൾപ്പെടെ 37 സബ്സിഡിയറി ബ്യൂറോകളിലായാണ് ഒഴിവുകൾ. ജനുവരി 28 മുതൽ ഫെബ്രുവരി 17 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.mha.gov.in , www.ncs.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

എൽ.ഐ.സി.യിൽ അപ്രന്റിസ് ഡെവലപ്മെന്റ് ഓഫീസറാകാൻ ബിരുദധാരികൾക്ക് അപേക്ഷിക്കാം

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ (എൽ.ഐ.സി.) അപ്രന്റിസ് ഡെവലപ്മെന്റ് ഓഫീസർമാരാവാൻ ബിരുദധാരികൾക്ക് അപേക്ഷിക്കാം. രാജ്യത്താകെ എട്ട് സോണൽ ഓഫീസുകൾക്ക് കീഴിൽ 9394 ഒഴിവുകളിലേക്കാണ് നിയമനം. കേരളം ഉൾപ്പെടുന്ന സതേൺ സോണിൽ 1516 ഒഴിവുണ്ട്. നോർത്ത് 1216, നോർത്ത് സെൻട്രൽ- 1033, സെൻട്രൽ 561, ഈസ്റ്റ് 1049, സൗത്ത് സെൻട്രൽ 1408, വെസ്റ്റേൺ- 1942, ഈസ്റ്റ് സെൻട്രൽ– 669 എന്നിങ്ങനെയാണ് മറ്റ് സോണുകളിലെ ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക്: www.licindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 10.


Send us your details to know more about your compliance needs.