So you can give your best WITHOUT CHANGE
സെറ്റ്: റജിസ്ട്രേഷൻ ഏപ്രിൽ 25 വരെ നൽകാം
കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയി ലെ നോൺ- വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷയ്ക്ക് (SET: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഇന്നു മുതൽ ഏപ്രിൽ 25ന് വൈകിട്ട് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 14 ജില്ലാ കേന്ദ്രങ്ങളിലും ജൂലൈയിൽ ടെസ്റ്റ് നടത്തും. സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ "ലാൽ ബഹാദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് & ടെക്നോളജിയാണു പരീക്ഷ നടത്തുന്നത്. LBS Centre for Science & Technology, Nandavanam, Thiruvananthapuram 695033; ഫോൺ : 0471 2560311; Ibscentre@gmail.com വെബ്: www.lbscentre.kerala.gov.in. അപേക്ഷാ ഫീസ് 1000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 500 രൂപ. ഇത് ഓൺലൈനായി അടയ്ക്കണം. സെറ്റ് ഫലം വന്ന് ഒരു വർഷത്തിനകം യോഗ്യത പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ആർക്കും ഉയർന്ന പ്രായപരിധിയില്ല. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്കിളവുണ്ട്. അപേക്ഷാസമർപ്പണത്തിന്റെ നടപടികളടക്കമുള്ള വിവരങ്ങൾക്ക്: https://lbsedp.lbscentre.in/setjul23 സന്ദർശിക്കുക.
Send us your details to know more about your compliance needs.