Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (16-01-2026)

So you can give your best WITHOUT CHANGE

ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 114 അസിസ്റ്റന്റ്റ്/ടെക്ന‌ീഷ്യൻ ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 114 ഒഴിവുണ്ട്. ബാക് ലോഗ് ഒഴിവുകൾ ഉൾപ്പെടെയാണിത്. മഹാരാഷ്ട്രയിലെ താരാപുർ അറ്റോമിക് പവർ സ്റ്റേഷനിലാണ് അവസരം. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. ജനുവരി 15 മുതൽ അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 4. വിശദവിവരങ്ങൾ www.npcilcareers.co.in  എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ADA 43 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിലുള്ള ഏയ്‌റോനോട്ടിക്കൽ ഡെവലപ്‌മെൻ്റ് ഏജൻസിയിൽ പ്രോജക്ട് സ്റ്റാഫിൻ്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 43 ഒഴിവുണ്ട്. അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.ada.gov.in  സന്ദർശിക്കുക. അവസാന തീയതി: ജനുവരി 29.


Send us your details to know more about your compliance needs.