Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (09-03-2023)

So you can give your best WITHOUT CHANGE

NCCBM 21 അവസരങ്ങൾ

കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിൽ ഹരിയാണയിലെ ബല്ലാഗഢിലുള്ള നാഷണൽ കൗൺസിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിങ് മെറ്റീരിയൽ സിൽ 21 ഒഴിവുണ്ട്. യോഗ്യത- കെമിക്കൽ/ സിവിൽ മെറ്റീരിയൽ സയൻസ് എൻജിനീയറിങ്ങിൽ ബി.ഇ./ ബി.ടെക്. അല്ലെങ്കിൽ കെമിസ്ട്രിയിൽ പിഎച്ച്.ഡി. പ്രായം: പിഎച്ച്.ഡി. കെമിസ്ട്രിക്കാർക്ക് 32 വയസ്സും മറ്റുള്ളവർക്ക് 28 വയസ്സും. മറ്റ് ഒഴിവുകൾ: മാനേജർ- 3, ഗ്രൂപ്പ് മാനേജർ-3, ജനറൽ മാനേജർ-4, ഓഫീസ് അസിസ്റ്റന്റ്-1. അപേക്ഷ തപാൽ വഴി അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 24. വിശദ വിവരങ്ങളും അപേക്ഷാഫോമും വെബ്സൈറ്റിൽ ലഭിക്കും https://www.ncbindia.com/

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് ഫെലോ ഒഴിവ്

തൃശ്ശൂർ പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (KFRI) പ്രോജക്ട് ഫെലോ തസ്തികയിൽ ഒരൊഴിവുണ്ട്. 2024 ജനുവരി 31 വരെയായിരിക്കും നിയമനം. വാക്ക്-ഇൻ -ഇന്റർവ്യൂ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഫെലോഷിപ്പ്: 22,000 രൂപ. യോഗ്യത: ഫസ്റ്റ് ക്ലാസോടെ ലൈഫ് സയൻസിൽ ബിരുദാനന്തര ബിരുദം, സയൻസ് കമ്യൂണിക്കേഷനിൽ പ്രവൃത്തിപരിചയം. പ്രായം: 36 വയസ്സ് കവിയരുത് (ഇളവുകൾ ചട്ടപ്രകാരം). വാക്ക് ഇൻ ഇന്റർവ്യൂ തീയതി: മാർച്ച് 15, സമയം: 10 am. സ്ഥലം: KFRI, Peechi. വിശദ വിവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.kfri.res.in/


Send us your details to know more about your compliance needs.