Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (30-12-2022)

So you can give your best WITHOUT CHANGE

പോലീസിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാം

ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 537/2022). വിദ്യാഭ്യാസ യോഗ്യത ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം. പ്രായപരിധി: 18 – 26 വരെ. 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18/01/2023. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ശ്രീറാം കോളേജ് ഓഫ് കോമേഴ്‌സിൽ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് അപേക്ഷിക്കാം

ഡൽഹിയിലെ ശ്രീറാം കോളജ് ഓഫ് കോമേഴ്സ് (SRCC) വിവിധ ഡിപ്പാർട്ട്മെന്റുകളിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഡൽഹി യൂണിവേഴ്സിറ്റി ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ (colrec.uod.ac.in) വഴി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജനുവരി ഒമ്പത്. വകുപ്പ് തിരിച്ചുള്ള ഒഴിവുകൾ വാണിജ്യം 57, സാമ്പത്തിക ശാസ്ത്രം 15, ഇംഗ്ലീഷ് 01, പരിസ്ഥിതി ശാസ്ത്രം 02, ഗണിതം 03, പൊളിറ്റിക്കൽ സയൻസ് 01, കമ്പ്യൂട്ടർ സയൻസ് 01. 55% മാർക്കോടെ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ തത്തുല്യ യോഗ്യത. ഉദ്യോഗാർഥികൾ യുജിസി അല്ലെങ്കിൽ CSIR (OR) PhD, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) വിജയിച്ചിരിക്കണം. അക്കാഡമിക് യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ലിസ്റ്റിൽ നിന്ന് അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തും. ജനറൽ OBC / EWS വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. SC / ST / PwBD വിഭാഗക്കാർക്ക് ഫീസില്ല.


Send us your details to know more about your compliance needs.