So you can give your best WITHOUT CHANGE
ബിഎസ്എഫിൽ 3588 കോൺസ്റ്റബിൾ (ട്രേഡ്‌സ്‌മാൻ) ഒഴിവുകൾ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ട്രേഡ്‌സ്‌മാൻ) റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3588 ഒഴിവാണുള്ളത് (പുരുഷൻ-3406, വനിത-182). വിവിധ ട്രേഡുകളിലായാണ് ഒഴിവുകൾ. പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://rectt.bsf.gov.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 24.
നേവൽ ഷിപ്പ് റിപ്പയർ യാഡിൽ 50 അപ്രന്റിസ് ഒഴിവുകൾ
ശ്രീവിജയപുരത്തുള്ള നേവൽ ഷിപ്പ് റിപ്പയർ യാഡിൽ അപ്രൻ്റിസ്ഷിപ്പിന് അവസരം. 50 ഒഴിവുണ്ട്. ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം. വനിതകൾക്കും അപേക്ഷിക്കാം. https://apprenticeship.recttindia.in/ എന്ന വെബ്സൈറ്റിലൂടെ ജൂലായ് 29 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 16.
Send us your details to know more about your compliance needs.