So you can give your best WITHOUT CHANGE
നഴ്സുമാർക്ക് ജർമനിയിൽ അവസരം
കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സ്കിൽ സെന്ററിൽ ബിഎസ്സി നഴ്സിങ് ജിഎൻഎം പൂർത്തിയാക്കി ഒരു വർഷത്തെ പ്രവർത്തന പരിചയമുള്ള നഴ്സുമാർക്ക് ജർമനിയിൽ ജോലി ചെയ്യാൻ അവസരം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സൗജന്യ ജർമൻ ഓഫ്‌ലൈൻ ഭാഷാ പരിശീലനവും നൽകും. വിവരങ്ങൾക്ക് 73562 77444, 81118 30311.
പ്രൊബേഷണറി മാനേജർ നിയമനം
തൃശ്ശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്ക്, പ്രൊബേഷണറി മാനേജർ(സി.എ.), സ്കെയിൽ II തസ്തികയിലേക്കുള്ള നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഒരുവർഷമാണ് പ്രൊബേഷൻ കാലാവധി. ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. ശമ്പളം: 48,170-69,810 രൂപ. യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ.) മെമ്പറായിരിക്കണം. പ്രായം 28 വയസ്സ് കവിയരുത്. എസ്.സി/ എസ്.ടി. വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചു വർഷത്തെ ഇളവ് ലഭിക്കും. ഓൺലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 800 രൂപയാണ് അപേക്ഷാ ഫീസ് (എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് 200 രൂപ). അപേക്ഷിക്കേണ്ടത് വെബ്സൈറ്റിലൂടെ ഓൺലൈനായി. അവസാന തീയതി ജനുവരി 11. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.southindianbank.com/.
Send us your details to know more about your compliance needs.