So you can give your best WITHOUT CHANGE
യോഗയിൽ ഡിപ്ലോമ: ഏപ്രിൽ 10 വരെ അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്കോൾ കേരളയിൽ നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആൻഡ് സ്പോർട്സ് യോഗ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി/തത്തുല്യ കോഴ്സിലെ വിജയം. പ്രായപരിധി 17 വയസ് മുതൽ 50 വരെ. ഹൈബ്രിഡ് രീതിയിലായിരിക്കും പഠനം. ഒരു വർഷമാണ് കോഴ്സ് കാലാവധി. 12,500 രൂപയാണ് ഫീസ്. കോഴ്സ് ഫീസ് ഒറ്റത്ത വണയായോ രണ്ടു തവണകളായോ അടക്കാം. വെബ്സൈറ്റ് വഴി ഏപ്രിൽ 10 വരെ അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷനുശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്സിക്യൂട്ടിവ് ഡയറക്ടർ, സ്കോൾ - കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിലോ സ്കോൾ - കേരളയുടെ അതത് ജില്ലാ കേന്ദ്രങ്ങളിലേക്കോ അയക്കണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് http://www.scolekerala.org/
Send us your details to know more about your compliance needs.