Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (12-05-2025)

So you can give your best WITHOUT CHANGE

IOB:400 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ

ചെന്നൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുണ്ട്. തമിഴ്നാട്, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഒഴിവ്. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 31. വിശദവിവരങ്ങൾക്ക് www.iob.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഐസിഎസ്ഐ: 52 ഒഴിവുകൾ

ഡൽഹിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐസിഎസ്ഐ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 52 ഒഴിവുണ്ട്. റഗുലർ നിയമനവും കരാർനിയമനവുമാണ്. അപേക്ഷ ഓൺലൈനിൽ അയക്കണം. വിശദവിവരങ്ങൾക്ക് www.icsi.edu  സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 2.


Send us your details to know more about your compliance needs.