Let us do the

NEET PG: Apply Online till January 27 (09-01-2023)

So you can give your best WITHOUT CHANGE

നീറ്റ് പിജി: ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം

ഇന്ത്യയിലെ ഒട്ടെല്ലാ എംഡി, എംഎസ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുമുള്ള പൊതുപ്പരീക്ഷയായ നീറ്റ് പിജി 2023ന് (National Eligibility- cum-Entrance Test - Post Graduate 2023) 27ന് രാത്രി 11.55 വരെ ഓൺലൈനായി അപേക്ഷിക്കാം. ആവശ്യമെങ്കിൽ ജനുവരി 30 മുതൽ ഫെബ്രുവരി 3 വരെ അപേക്ഷ ഓൺലൈനായി എഡിറ്റ് ചെയ്യാൻ അവസരമുണ്ട്. ഒരു തവണ മാത്രമേ അപേക്ഷിക്കാവൂ. പരീക്ഷാഫീ 4250 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 3250 രൂപ. ഇത് ഓൺലൈനായി അടയ്ക്കാം. ഫെബ്രുവരി 27 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡു ചെയ്യാം. പരീക്ഷ മാർച്ച് 5ന്. പരീക്ഷാഫലം മാർച്ച് 31നോട് അടുത്ത് പ്രസിദ്ധപ്പെടുത്തും നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനാണ് പരീക്ഷാച്ചുമതല. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.nbe.edu.in/, https://www.natboard.edu.in/

 


Send us your details to know more about your compliance needs.