Let us do the

You can apply for integrated science courses at the Institute of Science and Technology(05-04-2023)

So you can give your best WITHOUT CHANGE

സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻറഗ്രേറ്റഡ് സയൻസ് കോഴ്സുകൾക്ക് അപേക്ഷിക്കാം

കൊൽക്കത്തയിലെ ജാദവ്പൂർ ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിൽ (ഐ.എ.സി. എസ്.) വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമാണിത്.
അപേക്ഷ www.iacs.res.in വഴി ഏപ്രിൽ 20 വരെ നൽകാം. യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷ മേയ് 13-ന് നടത്തും. പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിനും അപേക്ഷ വിളിച്ചിട്ടുണ്ട്. ഏപ്രിൽ 15 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.