Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (31-01-2023)

So you can give your best WITHOUT CHANGE

AIIMS: 53 ഫാക്കൽറ്റി ഒഴിവ്

ഗുജറാത്ത് രാജ്കോട്ടിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 53 ഫാക്കൽറ്റി ഒഴിവ്. ഡയറക്ട്/ഡപ്യൂട്ടേഷൻ നിയമനം. ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. അവസരങ്ങൾ: അസിസ്റ്റന്റ് പ്രഫസർ (16 ഒഴിവ്), പ്രഫസർ (13), അഡീഷനൽ പ്രഫസർ (12), അസോഷ്യേറ്റ് പ്രഫസർ (12). എംഡി/എംഡിഎസ്/എംഎസ്/എംസിഎച്ച്/ഡിഎം/ഡോക്ടറൽ ബിരുദം ആണു യോഗ്യത. പരിചയവും വേണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.aiimsrajkot.edu.in/

ബാർക്കിൽ പരിശീലനവും തുടർന്ന് ജോലിയും അപേക്ഷ ക്ഷണിച്ചു

കേന്ദ്ര അണുശക്തിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന സയൻസ് / എൻജിനീയറിങ് / ടെക്നോളജി പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും 2 സ്കീമുകളിൽ അപേക്ഷ ക്ഷണിച്ചു. ന്യൂക്ലിയർ എൻജിനീയറിങ്ങിന് ഓൺലൈൻ ടെസ്റ്റ് മാത്രം. "മുംബൈ സർവകലാശാല ഡി.എഇ-സെന്റർ ഓഫ് എക്സലൻസ് ഇൻ ബേസിക് സയൻസസ്" (UM-DAE-COS) അഥവാ ഭുവനേശ്വർ നൈസർ നൽകിയ മാസ്റ്റർ ബിരുദം 7.5 / 10 എങ്കിലും ആവറേജോടെ നേടിയവരെ ടെസ്റ്റില്ലാതെ നേരിട്ട് ഇന്റർവ്യൂവിന് അനുവദിക്കും. ജിയോളജിക്കാർക്കു മാത്രം ഹൈദരാബാദിലാണ് ഇന്റർവ്യൂ. മാർച്ച് രണ്ടിനകം വെബ്‌സൈറ്റിൽ റജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.barcocesexam.in/


Send us your details to know more about your compliance needs.