Let us do the

Ph.D. and Integrated Ph.D. courses at Tata Institute -(20-10-2022)

So you can give your best WITHOUT CHANGE

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്.ഡി. ,ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. കോഴ്സുകൾ

മുംബൈ ആസ്ഥാനമായുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ രാജ്യത്തെ വിവിധ പഠനകേന്ദ്രങ്ങളിലായി പിഎച്ച്. .ഡി., ഇന്റഗ്രേറ്റഡ് എം.എസ് സി -പിഎച്ച്.ഡി. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈ, ബെംഗളൂരു, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കാമ്പസുകളിലാണ് ഗവേഷണത്തിന് അവസരം. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ്, സയൻസ് എജുക്കേഷൻ, ഇന്റർഡിസിപ്ലിനറി പ്രോഗ്രാം ഇൻ ഫിസിക്സ് ഓഫ് ലൈഫ് എന്നീ വിഭാഗങ്ങളിലാണ് ഗവേഷണത്തിന് അവസരം. 2023 ഓഗസ്റ്റ് ഒന്നിനാണ് കോഴ്സുകൾ ആരംഭിക്കുന്നത്.

പിഎച്ച്.ഡി. കോഴ്സിന് ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദമാണ് യോഗ്യത
അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഗേറ്റ്/ നെറ്റ്/ ജെസ്റ്റ് യോഗ്യതയുണ്ടായിരിക്കണം.

ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. കോഴ്സിന് ബന്ധ പ്പെട്ട വിഷയത്തിൽ ബിരുദമാണ് യോഗ്യത . അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഗേറ്റ് അല്ലെങ്കിൽ ജെസ്റ്റ് സ്കോർ പരിഗണിച്ചായിരിക്കും പ്രവേശനം.ഒന്നിലേറെ കോഴ്സുകളിൽ താത്പര്യമുള്ള വർക്ക് പരീക്ഷയുടെ സമയക്രമം അനുസരിച്ച് വെവ്വേറെ അപേക്ഷ നൽകാം.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 31. വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും വെബ്സൈറ്റ് സന്ദർശിക്കുക . http://univ.tifr.res.in/admissions/


Send us your details to know more about your compliance needs.